Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Restrictions

Ernakulam

കേ​ര​ള പൊ​ലി​സ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് ദീ​പ​ശി​ഖാ പ്ര​യാ​ണം: കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: കേ​ര​ള പൊ​ലി​സ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് 2026 ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രെ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്തണിനോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.

സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി ദീ​പ​ശി​ഖാ പ്ര​യാ​ണം ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് ക​ള​മ​ശേ​രി ഡെ​ക്കാ​ത്ത​ല​ണി​നു സ​മീ​പം എ​ത്തും. തൃ​ക്കാ​ക്ക​ര എ​സി​പി ബി​ജോ​യ് ച​ന്ദ്ര​ന്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും സൈ​ക്കി​ളു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​യി​ര​ത്തോ​ളം മാ​ര​ത്തണ്‍ ഓ​ട്ട​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ട​പ്പ​ള്ളി - പാ​ലാ​രി​വ​ട്ടം വ​ഴി ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ദീ​പ​ശി​ഖ എ​ത്തി​ക്കും. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും.

ദീ​പ​ശി​ഖാ പ്ര​യാ​ണ​വും മാ​ര​ത്തണ്‍ സം​ഘ​വും ക​ട​ന്നു​പോ​കു​ന്ന ക​ള​മ​ശേ​രി എ​സ് സി​എം​എ​സ് മു​ത​ല്‍ ക​ലൂ​ര്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ എ​ന്‍​എ​ച്ച്-544, ആ​ലു​വ - എ​റ​ണാ​കു​ളം പി​ഡ​ബ്ല്യു​ഡി റോ​ഡ്, സ്റ്റേ​ഡി​യം പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. യാ​ത്ര​ക്കാ​ര്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ക​യും ബ​ദ​ല്‍ റോ​ഡു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up